KeralaLatest News

കവി എം.എന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കവി എം.എന്‍. പാലൂര്‍ (86) അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകളും ആശാന്‍ കവിതാപുരസ്‌കാരവും നേടിയിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചത്.

അദ്ദേഹത്തിന്റെ ഉഷസ് എന്ന കവിതയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932 ലാണ് പാലൂര്‍ ജനിച്ചത്. യഥാര്‍ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു.

പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര,സുഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, കഥയില്ലാത്തവന്റെ കഥ(ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2013 ലാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button