യുണൈറ്റഡ് നേഷന്‍സ്: 2030 ഓടെ ഇന്ത്യ സുസ്ഥിര വികസനമെന്ന ആഗോള ലക്ഷ്യം കൈവരിക്കുമെന്ന് വ്യക്തമാക്കി എന്‍.കെ.പ്രേമചന്ദ്രന് എം.പി. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസനത്തില്‍ ഇന്ത്യ താത്വിക ഘട്ടത്തില്‍ നിന്നും പ്രവൃത്തിപഥത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞു. സുസ്ഥിര വികസന യജ്ഞത്തില്‍ പങ്കാളികളായ 110 രാജ്യങ്ങളോടൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സ്വമേധയാ ഉള്ള ദേശീയ അവലോകനവും ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments