കട്ടപ്പന: കനത്ത മഴയിൽ മുളക് കൃഷികൾ നശിച്ചതോടെ മാലി മുളകിന്റെ വില കുതിച്ചുയർന്നു. 120 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന മാലി മുളകിന് ഇപ്പോൾ 220 രൂപ വരെയാണ് ലഭിക്കുന്നത്.
വില ഉയർന്നെങ്കിലും മാലി മുളക് കൃഷി കനത്ത മഴയിൽ പല കൃഷിക്കാർക്കും പാടേ നശിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ മാലി മുളക് കൃഷിയാരംഭിച്ച ചെമ്മണ്ണാർ, മാവടി, ബഥേൽ,തോപ്രാംകുടി, മുരിക്കാശ്ശേരി, ശാന്തൻപാറ, എന്നിവിടങ്ങൾക്കു പുറമേ കട്ടപ്പന, ലബ്ബക്കട, എഴുകുംവയൽ, ഇരട്ടയാർ, നെടുങ്കണ്ടം മേഖലകളിലേക്കും കൃഷി വ്യാപിച്ചിട്ടുണ്ട്.
Post Your Comments