ബമാകോ: ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 13 സൈനികര്‍ മരണപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഐഎസ് ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തിയ 13 ഫ്രഞ്ച് സൈനികരാണ് മരിച്ചത്. സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അനുശോചനം അറിയിച്ചു.
Also read : ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു
2013ലാണ് ഫ്രാന്‍സ് ആയിരക്കണക്കിന് സൈനികരെ മാലിയിലേക്ക് ഐഎസ് ഭീകരർക്കെതിരെ പോരാടാൻ അയച്ചത്. നിലവില്‍ മാലിയില്‍ 4500 ഫ്രഞ്ച് സൈനികര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
Post Your Comments