KeralaLatest News

ശബരിമലയില്‍ പോകുന്നെങ്കില്‍ ഇപ്പോള്‍ പോകണം, ഒരു സ്ത്രീയും അമ്പതിന് ശേഷം പോകരുത്; അഭിപ്രായം വ്യക്തമാക്കി ലക്ഷ്മി രാജീവ്

വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം രചിച്ചിട്ടുള്ള ലക്ഷ്മി രാജീവ്.

ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ നിരവധി അഭിപ്രായങ്ങളാണ് സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം രചിച്ചിട്ടുള്ള ലക്ഷ്മി രാജീവ്. ശബരിമലയില്‍ പോകുന്നെങ്കില്‍ ഇപ്പോള്‍ പോകണമെന്നും ഒരു സ്ത്രീയും അമ്പതിന് ശേഷം പോകരുതെന്നും ലക്ഷ്മി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കരാ്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

അമ്പതു വയസ്സാകാറായിക്കാണുമല്ലോ ഇനി എന്തിനു കൂടുതല്‍ ചിലക്കുന്നു എന്ന മട്ടില്‍ ചില പുരുഷ കേസരികള്‍ പുച്ഛിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് -അമ്പതു വയസാകുന്ന സ്ത്രീ എന്താണെന്നു ഇവര്‍ക്കൊരു ബോധമില്ലല്ലോ എന്നാണ്.

ആരും സ്ത്രീധനത്തിന്റെ പേരില്‍ തല്ലി കൊന്നില്ലെങ്കില്‍, നെഞ്ചില്‍ ക്യാന്‍സറോ മറ്റോ വന്നു മരിച്ചില്ലെങ്കില്‍ , കൂട്ട ബലാത്സംഗം ചെയ്തു റോഡില്‍ എറിഞ്ഞിട്ടില്ലെങ്കില്‍, മക്കള്‍ പോയി ചത്തുകൂടെ എന്ന് ചോദിച്ചിട്ടില്ലെങ്കില്‍, പലതരം കെണികളില്‍ പെട്ട് സ്വന്തം ജന്മത്തെ ശപിച്ചു ഇരുട്ടില്‍ ആയിപ്പോയിട്ടില്ലെങ്കില്‍, വീടിനു വേണ്ടി നടന്നു നടന്നു മുട്ട് തേഞ്ഞു വീണു പോയിട്ടില്ലെങ്കില്‍ അമ്പതു വയസായ സ്ത്രീ ദൈവമാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ വളര്‍ന്നു വെളിച്ചം കൊണ്ട് വരുന്ന പ്രായം. മക്കള്‍ ഇല്ലെങ്കില്‍ എത്ര നന്നായി അതെന്നു തിരിച്ചറിയുന്ന പ്രായം. ശക്തനായ ഭര്‍ത്താവു സ്‌നേഹത്തോടെ ഇവളില്ലായിരുന്നു എങ്കില്‍ എന്ന് പശ്ചാത്താപത്തോടെ ചേര്‍ത്ത് നിറുത്തുന്ന പ്രായം ,ഡിവോഴ്‌സ് ചെയ്‌തെങ്കില്‍ ഹോ, ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ എന്ന് ആലോചിക്കുന്ന പ്രായം, മാസാമാസം വയറില്‍ തീ കോരി ഇടുന്ന, നിനക്ക് മാത്രമല്ലല്ലോ എന്ന് കേള്‍ക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് വേദന അടക്കി പിടിച്ചു സകലതും ചെയ്യേണ്ട ആര്‍ത്തവം നില്‍ക്കാറാവുന്ന കാലം. ആഹാരത്തിലും ലൈംഗികതയിലും ആര്‍ത്തി ഇല്ലാതെ ആകാന്‍ തുടങ്ങുന്ന പ്രായം. സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ കയറി ചെല്ലാവുന്ന പ്രായം. കണ്ണില്‍ മഷിയിട്ടു നോക്കിയാലും കളങ്കം ഇല്ലാത്ത പ്രായം. ജീവിതമേല്പിച്ച ആഘാതങ്ങള്‍ മുണ്ടും നേര്യതും പോലെ അടുക്കിപ്പെറുക്കി കാല്‍പ്പെട്ടിയില്‍ താഴമ്പൂ വിനോപ്പം വയ്ക്കാന്‍ ആഗ്രഹക്കുന്ന പ്രായം. സര്‍വോപരി പ്രായത്തില്‍ കുറഞ്ഞവര്‍ മരിക്കുമ്പോള്‍,പകരം എന്നെ എടുത്തുകൂടായിരുന്നോ ദൈവമേ എന്ന് ചോദിയ്ക്കാന്‍ തോന്നുന്ന പ്രായം.ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ വീട്ടിലും, ആപ്പീസിലും കട്ടിലിലും സ്ഥിരം കാണുന്ന അമ്പതു വയസായ സ്ത്രീയെ അങ്ങനെ അങ്ങ് under estimate ചെയ്തു കളയരുത്. അവര്‍ക്കു വിവരമില്ലാത്ത പുരുഷന് വേണ്ടി സഹതാപം പോലും തോന്നാത്ത പ്രായമാണപ്പോള്‍ . അമ്പതു വയസില്‍ ഇരുപതു വയസ്സാകാന്‍ ഒരു പെണ്ണും ആഗ്രഹിക്കില്ല. അവളുടെ ഇരുപതു വയസ് അവള്‍ അവളുടേതായ രീതിയില്‍ ആഘോഷിചു കൊതി തീര്‍ത്തിട്ടുണ്ടാവും. ഉറപ്പു.നീയൊന്നും സ്വപ്നം കാണാത്ത രീതിയില്‍.?

അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തില്‍ പോകരുത്. അയ്യപ്പന്‍ ഇങ്ങോട്ടു വന്നു കാണട്ടെ. പോകുന്നെങ്കില്‍ ഇപ്പോള്‍ പോണം. തലയിലെ ഭാരം ഇറക്കി വച്ച് , കൂട്ടുകാര്‍ക്കൊപ്പം പമ്പയില്‍ നീന്തി കുളിച്ചു , സന്ധ്യക്ക് പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാന്ചിതം
പ്രണവമന്ദിരം കീര്ത്തനപ്രിയം
ഹരിഹരാത്മജം ദേവമാസ്രയേ

എന്ന് സകലതും മറന്നു പൊന്നമ്പല മേട്ടില്‍ നില്‍ക്കണം. ഇതെഴുതിയത് ഒരു സ്ത്രീയാണ്.

ഇപ്പോള്‍ പോകണം.

https://www.facebook.com/attukalbook/posts/2103286239715516

shortlink

Related Articles

Post Your Comments

Related Articles


Back to top button