ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകൾക്ക് ആറ് ഗാലന്‍ട്രി അവാര്‍ഡുകള്‍ ലഭിച്ചു. കശ്മീര്‍ വാലിയിലെ ഭീകരവാദ-വിരുദ്ധ ഓപ്പറേഷനുകള്‍ക്കാണ് ഇവർക്ക് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ടു വ്യത്യസ്ത ഓപ്പറേഷനുകളിലായി എട്ട് ഭീകരവാദികളെ ഈ യൂണിറ്റ് വധിച്ചിരുന്നു. ഓപ്പറേഷന്റെ ഇടയില്‍ സംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരും മരണമടഞ്ഞിരുന്നു.
ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ പോലെയുള്ള ഒരു വിഭാഗം കമാന്‍ഡോകളാണ് ‘ഗരുഡ്.’ 2017-ല്‍ രൂപം കൊണ്ട ഈ സംഘത്തിന്റെ 617 യൂണിറ്റാണ് ഇത്. ഈ യൂണിറ്റ്മുൻപും ഒരു അശോക ചക്രം കരസ്ഥമാക്കിയിരുന്നു. ഇത് കൂടാതെ മൂന്ന് ശൗര്യ ചക്രകളും രണ്ട് വായൂ സേന മെഡലുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments