പെരിയ : മണ്ണെണ്ണ വിളക്കിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർഗോഡിൽ ചാലിങ്കാല്‍ ഏച്ചിത്തടത്തെ എം ഗോപാലന്റെ ഭാര്യയും ചാലിങ്കാല്‍ വനിത സര്‍വ്വീസ് സഹകരണ സംഘത്തിന്റെ കലക്ഷന്‍ ഏജന്റുമായ എം പി രജിത(38)യാണ് മരണപ്പെട്ടത്. ഞായറാഴ്ച വീട്ടിലെ മണ്ണെണ്ണ വിളക്കില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്നു പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
Post Your Comments