KeralaLatest News

താനൂര്‍ കൊലപാതകം: മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനുള്ള പ്രതികളുടെ പദ്ധതി പാളിയതിങ്ങനെ

സവാദിന്റെ ഭാര്യ സൗജത്തും പ്രതി ബഷീറും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു

താനൂര്‍: താനൂരിലെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന് വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് സവാദിനെ കൊലപ്പെടുത്തിയതെന്ന് പാേലീസ് വ്യക്തമാക്കി. അതേസമയം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിക്കാനായിരുന്നു പ്രതികള്‍  പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സാവദിന്റെ മകള്‍ ഉണര്‍ന്നതിനാല്‍ ഇത് പാളുകയായിരുന്നു.

സവാദിന്റെ ഭാര്യ സൗജത്തും പ്രതി ബഷീറും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഭര്‍ത്താവിനെ വകവരുത്താനുള്ള പദ്ധതികള്‍ ഇവര്‍ നേരത്തേ തന്നെ ആസൂത്രണം ചെയ്തു. ഇവര്‍ ഒരുമിച്ച് ജീവിക്കുന്നതിന് സവാദ് തടസമായതോടെയായിരുന്നു ഇത്. തുടര്‍ച്ചയായി കൊലപാതക ശ്രമങ്ങള്‍ പാളിയതോടെയാണ് കൃത്യമായി ആസൂത്രണം ചെയ്ത് കൊല നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

മൂന്നുമാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെങ്കിലും സവാദ് ഇത് കഴിച്ചില്ല. കൂടാതെ മറ്റൊരു രാത്രി കൊലപാതകം നടത്താന്‍ ശ്രമിച്ചെങ്കിലും അതും പാളുകയായിന്നു. അതിനെ തുടര്‍ന്നാണ് ബഷീര്‍ രണ്ടു ദിവസത്തെ അവധിക്ക് വിദേശത്തു നിന്ന് വന്ന് കൊല നടത്താന്‍ തീരുമാനിച്ചത്.

മകളോടൊപ്പം വരാാന്തയില്‍ ഉറങ്ങിക്കിടന്ന സവാദിനെ മരകഷ്ണം കൊണ്ട് തകലയ്ക്കടിച്ചാണ് ബഷീര്‍ കൊല്ലപ്പെടുത്തിയത്. എന്നാല്‍ ശബ്ദം കേട്ട് മകള്‍ ഉണരുകയായാിരുന്നു. തുടര്‍ന്ന് മകളെ മുറിയില്‍ പൂട്ടിയിട്ട് ഭാര്യ സൗജത്ത് സവാദിന്റെ കഴുത്ത് പാതി മുറിച്ച് മരണം ഉറപ്പു വരുത്തുകയായിരുന്നു. ഭര്‍ത്താാവിനെ കൊലപ്പെടുത്തിയ ശേഷം സവാദിനെ കാണാനില്ലെന്നു കാണിച്ച് പൊലീസില്‍ പരാതി നല്‍കാനും സൗജത്ത് പദ്ധതിയിട്ടിരുന്നു.

thanoor murder

കൊലപാതകം നടത്തിയശേഷം ബഷീര്‍ വിദേശത്തേയ്ക്കു മടങ്ങിയിരുന്നു. എന്നാല്‍ മാധ്യമങ്ങളിലും മറ്റും ഇയാളുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇന്നലെ രാവിലെ താനൂര്‍ സിഐക്കു മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ബഷീറിനെ കൊലപാതകം നടത്തിയ തെയ്യാലയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. സവാദിന്റെ തലയ്ക്കടിക്കാന്‍ ഉപയോഗിച്ച മരക്കഷണം ഇവിടെ നിന്നു കണ്ടെത്തി. കൊലപാതകത്തിലെ മറ്റൊരു പ്രതിയായ സൂഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് ബഷീറിന് സവാദിന്റെ വീട്ടിലെത്താന്‍ വാഹനം ഏര്‍പ്പെടുത്തി കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button