ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ അയ്യപ്പഭക്തരുടെ ആവശ്യത്തിനെതിരെ സിപിഎം വനിതാ വിഭാഗമായ ജനാധിപത്യ മഹിള അസോസിയേഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത വനിതകളാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുടെന്ന നിഷ്‌കളങ്ക പ്രതികരണം നടത്തിയത്. സമരവേദിയില്‍ പങ്കെടുക്കുന്നവരുടെ പ്രതികരണം സമരത്തിന് മുമ്പെ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ് തുടരെ തുടരെ ശബരിമല യുവതി പ്രവേശത്തെ എതിര്‍ത്ത് വനിതകള്‍ പ്രതികരിച്ചത്.
സിപിഎം സമരവേദിയിലിരിക്കുന്ന സ്ത്രീയോട് ശബരിമലയില്‍ എല്ലാവരെയും പ്രവേശിപ്പിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു മനോരമ ന്യൂസ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. യുവതികളെ കയറ്റണ്ടാ എന്നായിരുന്നു വനിതയുടെ മറുപടി. വിചാരിച്ച ഉത്തരം കിട്ടാത്തതിനാല്‍ അടുത്തിരുന്ന വനിതയോടും ചോദ്യം ആവര്‍ത്തിച്ചു. യുവതികളെ ശബരിമലയില്‍ കയറ്റേണ്ടതില്ല എന്നായിരുന്നു വനിത പ്രവര്‍ത്തകയുടെ ഉറച്ച് മറുപടി..എന്തിനാണ് ഈ സമരം എന്നറിയുമോ എന്ന അടുത്ത ചോദ്യത്തിന് പ്രവര്‍ത്തക മറുപടിയും പറഞ്ഞില്ല.
പത്തനംതിട്ടയില്‍ സിപിഎം മഹിളാ വിഭാഗം നടത്തുന്ന സമരം പി.കെ ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്. അയ്യപ്പഭക്തരുടെ സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള സമരത്തെ അതേ നാണയത്തില്‍ നേരിടുന്നതിനായിരുന്നു സിപിഎം പത്തംതിട്ടയില്‍ സമരം സംഘടിപ്പിച്ചത്. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത വനിതകള്‍ക്ക് വ്യക്തിപരമായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കേണ്ട എന്ന നിലപാടാണ് സമരത്തില്‍ പങ്കെടുത്ത പലരും സ്വീകരിച്ചത്.
കുടുംബശ്രീകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ നിര്‍ബന്ധ ബുദ്ധിയോടെ എത്തിച്ചാണ് സിപിഎം പ്രതിഷേധം സംഘടിപ്പിച്ചത് എന്ന ആരോപണവും ഉയര്‍ന്നു. സമരത്തിൽ ഒഴിഞ്ഞ കസേരകളായിരുന്നു കൂടുതലും. വന്ന സ്ത്രീകളാവട്ടെ സ്ത്രീ പ്രവേശനത്തിന് എതിരും.
Post Your Comments