ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറക്കുന്നില്ലന്നാരോപിച്ച് ഡല്‍ഹിയിലെ കേജരിവാള്‍ സര്‍ക്കാരിനെതിരേ കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ സൈക്കിള്‍ റാലി നടത്തി പ്രതിഷേധിച്ചു. ഡല്‍ഹിയിലെ പഹാട്ഗഞ്ചിലായിരുന്നു സൈക്കിള്‍ പ്രതിഷേധം.
ഇന്ധന വില വര്‍ധനവില്‍ ജനങ്ങളുടെ വികാരം മാനിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ്് വിജയ് ഗോയലിന്റെ ആരോപണം. താന്‍ നടത്തുന്നത് ഒരു പ്രതീകാത്മക പ്രതിഷേധം അല്ലെന്നും കേജരിവാള്‍ നികുതി കുറയ്ക്കുന്നത് വരെ പ്രതിഷേധം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില ഉയര്‍ന്ന് ജനജീവിതം ദുസഹമാകുന്നത് ഡല്‍ഹി സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പെട്രോള്‍, ഡീസല്‍ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 29 രൂപ വാറ്റ് ചുമത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments