നടനും എംഎല്‍എയുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. സിപിഎമ്മിന്റെ എംഎല്‍എ മാര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളുടെ നിര നീളുകയാണ്. നിയമനടപടികള്‍ക്ക് മുകേഷ് വിധേയനാകണം. രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പാര്‍ട്ടി നിയമവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സമാന്തര സംവിധാനം ഉപയോഗിച്ചുകൊണ്ട് ആരോപണ വിധേയരെ രക്ഷിക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങല്‍ ഗുരുതരമാണെന്നും എംഎല്‍എ രാജിവെയക്കണമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Post Your Comments