തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളിലെ മദ്യവില്‍പ്പനയെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡലെന്ന് രൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന്ദു കൃഷ്ണ സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ..
‘ സര്‍ക്കാരിന് നല്ല ബുദ്ധി ഉപദേശിച്ച് നല്‍കാന്‍ ആരുമില്ലേ ? സ്ത്രീകളും, വിദ്യാര്‍ത്ഥികളും, കുട്ടികളും ഇനി കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ബസ്സുകളിലും കയറണ്ട എന്നാണോ ?
ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷയുടെ പുതിയ മോഡല്‍ ? കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്ന വ്യാജേന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനല്ലേ സര്‍ക്കാര്‍ ശ്രമിക്കുന്നത്’ ?
‘ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ജനോപകാരപ്രദമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ?യുഡിഎഫിന്റെ മദ്യനയം തെറ്റാണെന്ന് പ്രസ്താവിച്ച് സെലിബ്രിറ്റികളെക്കൊണ്ട് പരസ്യ മാമാങ്കം നടത്തിയ എല്‍ഡിഎഫിന്റെ മദ്യനയം ഇതാണോ ?
മദ്യപിക്കുന്ന ഒരാളെ പോലും കുറ്റം പറയാന്‍ ഞാന്‍ ആളല്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ അവകാശങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്ന വ്യാജേന ഡിപ്പോകളില്‍ മദ്യശാലകള്‍ തുറക്കാന്‍ ആലോചിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്’.
‘ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണെങ്കില്‍ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്. അതിന് മദ്യശാല തന്നെ തുടങ്ങണമെന്ന് നിര്‍ബന്ധമുണ്ടോ ?കണ്‍സ്യൂമര്‍ ഫെഡിന്റെയോ, സപ്ലൈകോയുടേയോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയാല്‍ പോരേ? ഒരു റേഷന്‍ കട തുടങ്ങിയാല്‍ പോലും ജനങ്ങള്‍ എത്തും. ഇനി അതും പോരായെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കിയാല്‍ പോരേ. സ്ത്രീകളും, വിദ്യാര്‍ത്ഥികളും, കുട്ടികളും എത്തുന്ന ഡിപ്പോകളില്‍ മദ്യശാലകള്‍ തന്നെ തുടങ്ങണം എന്നത് സര്‍ക്കാരിന്റെ തല തിരിഞ്ഞ മദ്യനയമായും, ജനദ്രോഹ നടപടിയായും മാത്രമേ കാണാന്‍ കഴിയൂ. അത്തരം തീരുമാനങ്ങളില്‍ നിന്നും അടിയന്തിരമായി പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം’ .
Post Your Comments