തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കണമെന്നും വിശ്വാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമര പരിപാടികള്‍ നടത്തണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന വക്താക്കളുടെ യോഗത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ശബരിമല സ്തീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ കോടതി നടപടി നടപ്പിലാക്കാനുളള നയത്തിനെതിരെ പ്രതികരിക്കണമെന്നും ശക്തമായ പ്രക്ഷോപം സംഘടിപ്പിച്ച് വിശ്വാസ സമൂഹത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം യോഗത്തില്‍ സജീവ സാന്നിധ്യമായിരുന്ന എല്ലാവര്ക്കും നിര്‍ദ്ദേശം നല്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് വാക്താക്കള്‍ ചെയ്യേണ്ട പ്രവര്ത്തികളെക്കുറിച്ചുളള വിശദീകരണവും ബിജെപി ദേശീയ നേതൃത്വം നല്കി.
Post Your Comments