![uae balabhaskar mourn](/wp-content/uploads/2018/10/balabhaskar-mourn-uae.jpg)
ദുബായ്: വയലിനിസറ്റ് ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ബാഷ്പ്പാഞ്ജലി അര്‍പ്പിച്ച് യുഎഇ മലയാളികള്‍. ചടങ്ങില്‍ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനും പങ്കെടുത്തു. ജയില്‍വാസത്തിനു ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണിത്.
ബാലുവിന്റെ മരണം സമ്മാനിച്ച വേദനയില്‍ നിന്നും സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ ഇതുവരെ മോചിതരായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ദുബായിലെ അനുസ്മരണ ചടങ്ങ്. മരണത്തിനു പോലും ബാലുവിന്റെ സംഗീതത്തെ മലയാളികളുടെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ കഴിയില്ല. ദുഖകരമായ അവസ്ഥയിലും അറ്റ്‌ലസ് രാമചന്ദ്രന്റെ സാന്നിധ്യം പങ്കെടുത്തവര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി.
അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, എന്‍.പി.രാമചന്ദ്രന്‍, ഇ.കെ ദിനേശന്‍, ലാല്‍ രാജന്‍, ബഷീര്‍ തിക്കോടി, നിസാര്‍ സെയ്ദ്, ലെന്‍സ്മാന്‍ ഷൗക്കത്ത്, രേഖ ജെന്നി, ടി.എ.ബൈജു, വി.ആര്‍.മായിന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, എംസിഎ നാസര്‍, മാത്തുക്കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. വി.എസ്.ബിജുകുമാര്‍, ആദില്‍ സാദിഖ്, വി.എ. നാസര്‍, അനൂപ് അനില്‍ ദേവന്‍, മുമൈജ് മൊയ്ദു നേതൃത്വം നല്‍കി.
Post Your Comments