തിരുവനന്തപുരം: ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന സര്‍ക്കാരിന്റെ വാശി പ്രകടമാകുന്ന മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി.എം സുധീരന്‍. അദ്ദേഹത്തിന്റെ ഔദ്ദ്യോഗിക ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ വിമര്‍ശന ശരമെയ്തത്. വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വൈകിവന്ന വിവേകമാണെങ്കിലും ബ്രുവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായി.
ദുര്‍ബലമായ വാദമുഖങ്ങള്‍ നിരത്തി ഇക്കാര്യത്തിലെ ഉത്തരവുകളെ ന്യായീകരിക്കാന്‍ വിഫലശ്രമങ്ങള്‍ നടത്തിയെങ്കിലും അതുമായി മുന്നോട്ടുപോകാനാകില്ലെന്ന് വന്നപ്പോഴാണ് ഈ പിന്‍വാങ്ങലിന് മുഖ്യമന്ത്രി നിര്‍ബന്ധിതനായത്.
ജനാഭിപ്രായത്തിന് വഴങ്ങി തെറ്റുതിരുത്തിയ ഈ നടപടി ഏതുകാര്യത്തിലും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിനൊരു പാഠമാകേണ്ടതാണ്.
ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം.
https://www.facebook.com/kpcc.vmsudheeran/posts/2217716255128652?__xts__%5B0%5D=68.ARDSd4GJ8jI-Rqg_ON_kUvosB0_Hey1wg8gJBtrKmQwirfEScURmbG_WGBD7s3wNU0ZuTTa-kHhN20aH4DZ3Pr8sOpjrvCw7Nmr5Re5P2hOc1pjLtewyJK94nX1Hc4BohI3Qx8QXd7gD33PWrtqnZwdUBziTw7l4rJYvTW3i8fRnWftFS3yrWw&__tn__=-R
Post Your Comments