മാനന്തവാടി: കാണാതായ വിദ്യാര്‍ഥി ആൾതാമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ .കാരാട്ട്കുന്ന് പരേതനായ മൂസയുടെ മകന് നിസാം (15) നെയാണ് ഇന്നലെ ഉച്ചയോടെ ആൾത്താസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്നും കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും നമ്പര്‍ കണ്ടെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പനമരം ബദറുല്‍ ഹുദയില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാര്‍ഥിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പനമരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുഹറയാണ് മാതാവ്. സഹോദരങ്ങള്‍: സുല്‍ഫി, സിദ്ദീഖ്, അനസ്.
Post Your Comments