റോം: ജര്‍മ്മനിയില്‍ നിന്നും അഭയാര്‍ത്ഥികളുമായെത്തുന്ന വിമാനത്തിന് നിലത്തിറങ്ങാൻഅനുമി നൽകില്ലെന്ന്ആ ഭ്യന്തരമന്ത്രിയും ഇറ്റലിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവുമായ മറ്റിയോ സവ്‌ലിനി.
യൂറോപ്യന്‍ യൂണിയന്‍ തീരുമാനങ്ങളെ എതിര്‍ത്ത് തുറമുഖങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അടച്ചിട്ടത് പോലെ ചെയ്യുമെന്നാണ് സവ്‌ലിനിയുടെ ഭീഷണി. ജര്‍മ്മനിയില്‍ നിന്നും 40 അംഗ അഭയാര്‍ത്ഥി സംഘം ഈ ആഴ്ച ഇറ്റലിയില്‍ എത്താനിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
കൂടാതെ അഭയാര്‍ത്ഥികളെ പങ്കുവെക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്താത്തതാണ് തര്‍ക്കത്തിന് കാരണം. കുടിയേറ്റ വിരുദ്ധ നിലപാടുള്ള പാര്‍ട്ടിയാണ് സവ്‌ലിനിയുടെ നോര്‍ത്തേണ്‍ ലീഗ്.
Post Your Comments