തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വോട്ടിങ് യന്ത്രത്തിനെതിരെ പൊരിഞ്ഞ പോരാട്ടം. ‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി എത്തിരിക്കുകയാണ് സൈബര്‍ പോരാളികള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഏറ്റവും കൂടുതല്‍ കമന്റുകള്‍.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്കു തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകള്‍ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. കമ്മിഷന്റെ വെബ്‌സൈറ്റില്‍ കമന്റിടാനുള്ള നിര്‍ദേശവും പോസ്റ്റിന്റെ ലിങ്കും സിപിഎം സൈബര്‍ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം ഇവിഎം മതിയെന്ന കമന്റുമായി ‘കാവിപ്പട’ ഗ്രൂപ്പുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം പോലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ സാധിച്ചത് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടെടുപ്പില്‍ നിന്നു മാറിയതോടെയാണെന്നും വിശദീകരിച്ചുകൊണ്ടുള്ള മറുപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അതിനു മറുപടിയായും വിമര്‍ശനങ്ങള്‍ തുടരുകയാണ്.
Post Your Comments