KeralaLatest NewsIndia

ശബരിമല സ്ത്രീ പ്രവേശനം : റിവ്യൂ ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ

നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്.

ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം പ്രസിഡന്റുമാണ് ഹർജി നൽകിയത്. തുലാമാസ പൂജകൾക്കായി നട തുറക്കുന്നതിനു മുൻപേ സ്റ്റേ ഓർഡർ വാങ്ങാനാണ് ശ്രമം.

No automatic alt text available.

എന്നാൽ പൂജ അവധിക്ക് ശേഷമേ ഹർജി പരിഗണിക്കൂ എന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ സംഘപരിവാ‍ർ സംഘടനകൾ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതിരോധത്തിലാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button