കൊച്ചി: ശബരിമല വിധിയിലെ സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ഏകപക്ഷീയമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുന്നു. പന്തളത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് എൻഡിഎയുടെ ശബരിമല സംരക്ഷണയാത്ര 10 മുതൽ 15 വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി .യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ ചെയർമാൻ പിഎസ് ശ്രീധരൻ പിള്ള നയിക്കുന്ന യാത്ര ഈ മാസം പത്താം തീയതി പന്തളത്തുനിന്ന് ആരംഭിച്ച് പതിനഞ്ചാം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും.
ഇതിനിടെ ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി. അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് റിവ്യു ഹര്‍ജിയില്‍ പറയുന്നു.
റിവ്യു ഹര്‍ജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എന്‍എസ്‌എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ സ്ത്രീകളെ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്തെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി.
അഖില ഭാരത അയ്യപ്പ ഭക്തജന സംഘം പ്രസിഡന്റ് ശൈലജ വിജയനാണ് പരാതി സമര്‍പ്പിച്ചത്.സുപ്രീം കോടതി വിധി യുക്തിക്ക് നിരക്കാത്തതും നടപ്പിലാക്കാന്‍ സാധിക്കാത്തതുമാണെന്ന് റിവ്യു ഹര്‍ജിയില്‍ പറയുന്നു. റിവ്യു ഹര്‍ജിയുടെ ഫലം അറിഞ്ഞ ശേഷമേ മറ്റ് കാര്യങ്ങള്‍ ആലോചിക്കൂ എന്നാണ് ശബരിമല തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരിക്കുന്നത്. എന്‍എസ്‌എസുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും പിന്മാറിയത് ശരിയാണോയെന്ന് അവര്‍ തന്നെ ആലോചിക്കണമെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ആ നിലപാട് മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments