Latest NewsInternational

തടവുകാരനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു

അവധിയാഘോഷിക്കുന്ന ഇരുവരെയും തുര്‍ക്കിയില്‍ വെച്ച് മറ്റൊരു ജയില്‍ കാവല്‍ക്കാരന്‍ കണ്ടുമുട്ടി

മുന്‍ തടവുകാരനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. അവധിയാഘോഷിക്കുന്ന ഇരുവരെയും തുര്‍ക്കിയില്‍ വെച്ച് മറ്റൊരു ജയില്‍ കാവല്‍ക്കാരന്‍ കണ്ടുമുട്ടി. സ്‌കോട്ട്‌ലാന്‍ഡിലെ ലോതിയാനിലെ ആഡിവെല്‍ ജയില്‍ ജീവനക്കാരിയായ ക്രിസ്റ്റി ഡേവിഡ്‌സണ്ണാണ് (24) മുന്‍ തടവുകാരനൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ജോലി രാജി വെച്ചത്.

ജയില്‍ മോചിതനായ 31 കാരനൊപ്പമാണ് ക്രിസ്റ്റി അവധി ആഘോഷിച്ചത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ജാമി ജയില്‍ മോചിതനായി ഏതാനും ദിവസങ്ങള്‍ക്കകം ക്രിസ്റ്റി ജോലി ഉപേക്ഷിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെയാണ് ബുണ്ടിങ് ഇരുവരും ഒരുമിച്ചുളള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button