KeralaLatest News

ശബരിമല സ്ത്രീ പ്രവേശനം; ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത് പിന്തിരിപ്പന്‍ നിലപാടാണെന്ന് വിമര്‍ശിച്ച് ‘പറയാതെ വയ്യ’യില്‍ ഷാനി പ്രഭാകര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം; ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത് പിന്തിരിപ്പന്‍ നിലപാടാണെന്ന് വിമര്‍ശിച്ച് ‘പറയാതെ വയ്യ’യില്‍ ഷാനി പ്രഭാകര്‍. സുപ്രീംകോടതി വ്ഷയത്തില്‍ അസാധാരണായിരുന്ന വിധിയായിരുന്നു സുപ്രീം കോടതിയില്‍ നിന്നം ഉണ്ടായത്. ശരിക്കും മാറ്റം എന്താണെന്ന് കാണിച്ചു കൊടുക്കുന്ന വിധി. ഇത് മുതലെടുക്കാന്‍ വിശ്വാസികളും ക്ഷേത്രാധികാരികളും ഇറങ്ങിയിരുന്നു.

സുപ്രീംകോടതി വിധിയില്‍ കേരളം ഭരിക്കുന്ന സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത് പിന്തിരിപ്പന്‍ നിലപാടാണെന്ന വിമര്‍ശനമാണ് ഷാനി ഉന്നയിച്ചത്. ഇക്കാര്യത്തില്‍ കെ സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം കൈക്കൊണ്ട നിലപാടിനെയും അവര്‍ വിമര്‍ശിച്ചുവെന്നും ഷാനി പറഞ്ഞു.

സര്‍ക്കാറിന് എതിരെയാണ് വിധിയെന്ന് പറയുമ്പോഴും ഭരണഘടനാപരമായ വിധിയെ തന്നെയാണ് എതിര്‍ക്കുന്നത്. സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് വോട്ടുകിട്ടിയേക്കാം. വിശ്വാസികളുടെ വികാരമാണ് ഉയര്‍ത്തിക്കാട്ടേണ്ടതെനന്നാണ്  പാര്‍ട്ടി തീരുമാനമെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷാനി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ തുല്യ അവകാശമുണ്ടെന്ന് പറഞ്ഞ ആ ചരിത്ര നിലപാടിനെതിരെ പ്രതികരിച്ച കെപിസിസി ഇപ്പോഴും ദേശീയ കോണ്‍ഗ്രസിന്റെ ഭാഗമാണോ? എന്നും ഷാനി ചോദിച്ചു.

ഷാനിയുടെ വാക്കുകള്‍ ഇങ്ങനെ:

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കൈക്കൊണ്ടത് ക്ഷമിക്കാതാവാത്ത തെറ്റാണ്. രാഷ്ട്രീയ മുതലെടുപ്പിന്റെ പേരില്‍ ആണെങ്കിലും ഒറ്റ വരിയില്‍ കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായത് അന്തസ്സില്ലായമ തന്നെയാണ്. സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന യുവതികളുടെ അന്തസ്സിന് ഉതകുന്ന വിധിയായിരുന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. യുവതികള്‍ ശബരിമലയില്‍ പോകണമെന്ന് അടിച്ചേല്‍പ്പിക്കുന്ന വിധായിയിരുന്നില്ല അത്. ആഗ്രഹിക്കുന്നവരെ തടയാന്‍ ആകില്ലെന്നാണ് പറഞ്ഞത്. ഈ നിലപാട് നടപ്പിലാക്കുമെന്ന് വോട്ടുബാങ്കുകളെ പേടിക്കാതെ സിപിഎ വ്യക്തമാക്കി. ഇത് ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിലപാടാണെന്നും ഷാനി പറഞ്ഞു.

അസാധാരണായിരുന്ന വിധിയായിരുന്നു സുപ്രീം കോടതിയില്‍ നിന്നം ഉണ്ടായത്. ശരിക്കും മാറ്റം എന്താണെന്ന് കാണിച്ചു കൊടുക്കുന്ന വിധി. ഇത് മുതലെടുക്കാന്‍ വിശ്വാസികളും ക്ഷേത്രാധികാരികളും ഇറങ്ങി. എന്നാല്‍, മുതലെടുപ്പിന് ഇറങ്ങിയ രാഷ്ട്രീയ മുന്നണിയില്‍ കോണ്‍ഗ്രസും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ചെയ്തത രാജ്യത്തെ മുഴുവന്‍ ഒറ്റുകൊടുക്കുന്ന നടപടിയായിരുന്നു. വോട്ടുകള്‍ക്ക് വേണ്ടിയുള്ള ഒറ്റുകൊടുക്കലായി ഇത്. വിശ്വാസത്തിന്റെ വൈകാരിക ചൂഷണം ചെയ്ത് മുതലെടുപ്പിനായി പരിശ്രമിച്ചു. ഇത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലായി പോയെന്നും ഷാനി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോടാണോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരത്തോടാണോ എന്നും അവര്‍ ചോദിച്ചു. സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടിന് എതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തത്. ഇത് ദേശീയ നേതൃത്വത്തിന്റെ നിലപാടിനും എതിരാണ്. സര്‍ക്കാറിന് എതിരെയാണ് വിധിയെന്ന് പറയുമ്പോഴും ഭരണഘടനാപരമായ വിധിയെ തന്നെയാണ് എതിര്‍ക്കുന്നത്. സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന് വോട്ടുകിട്ടിയേക്കാം. വിശ്വാസികളുടെ വികാരമാണ് ഉയര്‍ത്തിക്കാട്ടേണ്ടതെനന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷാനി വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാന്‍ തുല്യ അവകാശമുണ്ടെന്ന് പറഞ്ഞ ആ ചരിത്ര നിലപാടിനെതിരെ പ്രതികരിച്ച കെപിസിസി ഇപ്പോഴും ദേശീയ കോണ്‍ഗ്രസിന്റെ ഭാഗമാണോ? പ്രാദേശിക നിലപാടില്‍ സ്ത്രീ വിരുദ്ധതയുമാകാം എന്നാണോ കോണ്‍ഗ്രസ് നിലപാട്. പുരോഗമന നിലപാടിനോട് പുറംതിരിഞ്ഞു നില്‍ക്കാത്ത കോണ്‍ഗ്രസാണോ സംഘപരിവാറില്‍ നിന്നും രാജ്യത്തെ ജനാധിപത്യത്തെ തിരികെ കൊണ്ടുവരും എന്നു പറഞ്ഞതെന്നും ഷാനി ചോദിച്ചു. ആര്‍ത്തവം അശുദ്ധിയല്ലേയെന്നാണ് കെ സുധാകരനെ പോലുള്ള കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ചോദിച്ചത്. 49 ശതമാനം സ്ത്രീകളുള്ള രാജ്യത്തിലാണ് ഈ ചോദ്യമെന്ന് ശ്രദ്ധിക്കണം. ഈ പിന്തിരിപ്പന്‍ നേതാക്കളെയാണോ രാഹുല്‍ ഗാന്ധി കൂട്ടിപിടിക്കുന്നതെന്നും ഷാനി വിമര്‍ശിച്ചു.

ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമാകക്കണം എന്നു പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് അവരുടെ വനിതാ പ്രവര്‍ത്തകരുടെ അഭിപ്രായം തുറന്നു പറയാന്‍ സമ്മതിക്കുമോ? കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് വര്‍ഗീയ വിളവെടുപ്പുകാര്‍ക്ക് കളമൊരുക്കി കൊടുക്കലാണ്. അത് വിശ്വാസം സംരക്ഷിക്കാനാണെന്ന് വാദിക്കുമ്പോള്‍ പരിതാപകരമെന്നേ പറയാനുള്ളൂവെന്നും പറയാതെ വയ്യ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ആര്എസ്എസ് പോലും പുരോഗമന പരമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ഓര്‍ക്കണമെന്നും ഷാനി വ്യക്തമാക്കുന്നു. ആര്‍എസ്എസ് പിന്നീട് നിലപാട് മാറ്റിയത് മുതലെടുപ്പിനുള്ള അവസരം ലഭക്കുന്നെന്ന് കണ്ടാണ്.

ഈ വിഷയത്തില്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് പിന്തിരിപ്പന്‍ നിലപാടു സ്വീകരുക്കുന്നവരെ പറഞ്ഞു മനസിലാക്കുകയാണ്. വിശ്വാസം ഹനിക്കാനല്ല വിധിയെന്ന് മനസിലാക്കട്ടെ, ദൈവ വിശ്വാസം സംരക്ഷിക്കാന്‍ ഇറങ്ങിയവരുടെ ഭാഷ വെല്ലുവിളിയും ഭീഷണിയുമാണ്. അത് വിദ്വേഷം നിറഞ്ഞതാണെനന്നും ഷാനി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button