താനൂര്‍: കാമുകിക്കൊപ്പം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയായ ബഷീര്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത സവാദ് കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ ബഷീറാണ് പോലീസിനു മുന്നില്‍ കീഴടങ്ങിയത്.
കേസില്‍ സവാദിന്റെ ഭാര്യ സൗജത്തിനെയും പ്രതിയായ കോളേജ് വിദ്യാര്‍ത്ഥി സുഫിയാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ബഷീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഇയാള്‍ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നതായി പോലീസിന് വിവരം കിട്ടിയിരുന്നു. കൂടാതെ ബഷീര്‍ കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്ക് കടന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ബഷീറിന്റെ കീഴടങ്ങല്‍.
കൊല്ലപ്പെട്ട സവാദിന്റെ ഭാര്യ സൗജിത്തുമായി പ്രണയത്തില്‍ ആയിരുന്ന ബഷീര്‍ അവരുമായി ഒരുമിച്ച് ജീവിക്കുന്നതിനായിട്ടാണ് സവാദിനെ കൊലപ്പെടുത്തിയത്. മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയും ശേഷം സൗജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
Post Your Comments