തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. കോടതി വിധിയുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും കാണിച്ചു കൂട്ടുന്നത് ഭക്തജനങ്ങള്‍ക്ക് അപമാനകരമായ കാര്യങ്ങളാണെന്നും ശബരിമലയെ കലാപഭൂമിയാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.
കോടതി വിധിയുടെ മറവില്‍ ജനങ്ങളുടെ ഇടയില്‍ വര്‍ഗീയത സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ. കേരളത്തില്‍ നില നില്ക്കുന്ന മതേതരത്വവും സമാധാനവും തകര്‍ക്കാന്‍ ഇവര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും കടകംപള്ളി സുരേന്ദ്രന് കുറ്റപ്പെടുത്തി.
Post Your Comments