NattuvarthaLatest News

കര്‍ഷകര്‍ക്കുള്ള സ്വര്‍ണ പണയ വായ്പ അർഹർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തണം; കൃഷിമന്ത്രി വി എസ് സുനില്‍കുമാർ

സ്വര്‍ണ്ണ പണയവായ്പ 4 ശതമാനം പലിശയ്‌ക്കെടുത്ത് അതേതുക 8 ശതമാനത്തിന് ദീർഘകാല നിക്ഷേപങ്ങളാക്കി കബളിപ്പിക്കുന്നവരും അനവധിയെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള സ്വര്‍ണ പണയ വായ്പ അര്‍ഹത ഉള്ളവര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്നും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കല്ലെന്നും ഉറപ്പ് വരുത്താനുള്ള നടപടികള്‍ കൃഷി വകുപ്പ് സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.

പ്രളയബാധിത മേഖലയിലെ കര്‍ഷകരുടെ പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനും കൂടുതല്‍ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍, മെമ്പര്‍മാര്‍, പ്ലാനിംഗ് ബോര്‍ഡ്, സഹകരണമേഖല പ്രതിനിധികള്‍, നബാര്‍ഡ് പ്രതിനിധികള്‍ എന്നിവരുമായി ചേര്‍ന്ന ആലോചനായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ സ്വര്‍ണ്ണ പണയവായ്പ നാല് ശതമാനം പലിശയ്‌ക്കെടുത്ത് അതേതുക എട്ട് ശതമാനം നിരക്കില്‍ ദീര്‍ഘകാല നിക്ഷേപങ്ങളാക്കി ബാങ്കിനെയും സര്‍ക്കാരിനെയും കബളിപ്പിക്കുന്നവരുടെ എണ്ണവും വിരളമല്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കൃഷിവകുപ്പ് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button