
ന്യൂഡല്‍ഹി: ചാരവൃത്തിയുടെ പേരില്‍ നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരൻ അറസ്റ്റിൽ. ഡിആര്‍ഡിഒ ജീവനക്കാരനായ നിഷാന്ത് അഗര്‍വാളിനെയാണ് തീവ്രവാദ വിരുദ്ധ സംഘം (എ.ടി.എസ്) അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് എടിഎസ്സും മഹാരാഷ്ട്ര പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. ബ്രഹ്മോസ് യൂണിറ്റില്‍ നാല് വര്‍ഷമായി ഇയാൾ ജോലി ചെയ്ത് വരികയായിരുന്നു.
ഇയാള്‍ ഐഎസ്ഐ ഏജന്റാണെന്നാണ് നിഗമനം. വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകുമോ എന്നാണ് എ.ടി.എസ് സംശയിക്കുന്നത്. ഇയാളുടെ കൂടെ ഇവിടെ ജോലി ചെയ്യുന്ന മറ്റാരെങ്കിലും പങ്കാളിയാണോയെന്നും എടിഎസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments