KeralaLatest News

ബാലഭാസ്‌കറിന്റെയും ജാനിയുടെയും മരണവാർത്ത ലക്ഷ്‌മി അറിഞ്ഞു

വെന്റിലേറ്റര്‍ നീക്കം ചെയ്തു

തിരുവനന്തപുരം: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്‌മി ബാലഭാസ്‌കറിന്റെയും തേജസ്വിനിയുടെയും മരണവാർത്ത അറിഞ്ഞു. സ്റ്റീഫന്‍ ദേവസിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നുണ്ട്. അതായത് വെന്റിലേറ്റര്‍ നീക്കം ചെയ്തു. ചെറുതായി സംസാരിക്കാനും ശ്രമിക്കുന്നുണ്ടെന്നും സ്റ്റീഫൻ അറിയിച്ചു. ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയുടെ അമ്മ സമാധാനപരമായി അവരോട് പറഞ്ഞു. ഏറ്റവും വേദന നിറഞ്ഞ നിമിഷത്തിലൂടെയാകും അവര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള കരുത്ത് ഉണ്ടാകാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. അവര്‍ ജീവിതം തിരിച്ചുപിടിക്കാന്‍ എല്ലാരും പ്രാര്‍ത്ഥിക്കുകയെന്നും സ്റ്റീഫൻ വ്യക്തമാക്കി.

https://youtu.be/FE5o1QDNDf4

shortlink

Related Articles

Post Your Comments

Related Articles


Back to top button