ദുബായ്: സംഗീതലോകത്തിന് തീരാനഷ്ടമായി മാറിയ മലയാളികളുടെ മനസിലെ വിങ്ങലായി ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രവാസികള്‍. വികാരസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രവാസലോകം ബാലഭാസ്‌കറിനു പ്രണാമമേകിയപ്പോള്‍ ബാഷ്പാഞ്ജലിയുമായി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനുമെത്തി. ജയില്‍വാസത്തിനു ശേഷംആദ്യമായാണ് അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തത്. പ്രിയപ്പെട്ട സംഗീതജ്ഞന്റെ വിയോഗം കണ്ണുനീരോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. ശോകം നിറഞ്ഞ അന്തരീക്ഷത്തിലും അറ്റ്‌ലസ് രാമചന്ദ്രന്റെ സാന്നിധ്യം പങ്കെടുത്തവര്‍ക്ക് ആശ്വാസവും അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയുമേകി.
അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍, നിസാര്‍ െസയ്ദ്, ലെന്‍സ്മാന്‍ ഷൗക്കത്ത്, രേഖ ജെന്നി, ടി.എ.ബൈജു, വി.ആര്‍.മായിന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, എംസിഎ നാസര്‍, മാത്തുക്കുട്ടി, എന്‍.പി.രാമചന്ദ്രന്‍, ഇ.കെ ദിനേശന്‍, ലാല്‍ രാജന്‍, ബഷീര്‍ തിക്കോടി എന്നിവര്‍ പ്രസംഗിച്ചു. വി.എസ്.ബിജുകുമാര്‍, ആദില്‍ സാദിഖ്, വി.എ. നാസര്‍, അനൂപ് അനില്‍ ദേവന്‍, മുമൈജ് മൊയ്ദു തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.സംഗീതലോകത്ത് രാജകുമാരനായിരുന്ന ബാലഭാസ്‌കറിന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് പ്രവാസിമലയാളികളും മോചിതരായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ദുബായില്‍ നടന്ന അനുസ്മരണച്ചടങ്ങ്
Post Your Comments