ഇസ്ലാമാബാദ്: പ്രവാചക നിന്ദയാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്തുമത വിശ്വാസിയായ അസിയ ബീബിയുടെ അന്തിമ അപ്പീല്‍ ഇന്ന് . ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകമായി രൂപീകരിക്കപ്പെട്ട മൂന്നംഗ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
സമീപത്തുള്ള സ്ത്രീകളുമായി വെള്ളമെടുക്കുന്നതിന്റെ പേരില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രവാചകനെ അപമാനിച്ച് സംസാരിച്ചെന്നാരോപിച്ചാണ് അസിയബീബിയെ 2010ല്‍ വധശിക്ഷയ്ക്ക വിധിച്ചിരുന്നത്. സുപ്രീംകോടതി വെറുതെ വിട്ടാലും ഇതിനകം തന്നെ എട്ടുവര്‍ഷത്തെ ജയില്‍വാസം അവരനുഭവിച്ചിട്ടുണ്ട്. കോടതിവിധി എതിരായാല്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കാം.
ഏറെ വിവാദമുണ്ടാക്കിയ വിധിയായിരുന്നു അസിയ ബീബിയുടെത്. അസിയ ബീബിയെ പിന്തുണച്ച് സംസാരിച്ചതിന് പഞ്ചാബ് ഗവര്‍ണറായിരുന്ന സല്മാന് തസീറിനെയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഷെഹബാസ് ഭാട്ടിയെയും 2011ല്‍ മതമൗലികവാദികള്‍ വെടിവെച്ചു കൊന്നിരുന്നു.
Post Your Comments