
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 5000 പേരെ കാണാതായി. സപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും സുനാമിയും ഇന്തോനേഷ്യയെ വിഴുങ്ങിയത്. ദുരന്തത്തില്‍ ഇതുവരെ 1763 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്തോനേഷ്യയിലെ പാലു നഗരത്തിലെ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല.
വീടുകള്‍ താണുപോയ സ്ഥലങ്ങള്‍ പാര്‍ക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സര്‍ക്കാരിന്റെ നീക്കം. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയിരത്തോളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.
Post Your Comments