അഹമ്മദാബാദ്: 786 പേര്‍ക്ക് പന്നിപ്പനി സ്ഥിതീകരിച്ചതായി ഗുജറാത്ത് ഹൈക്കോടതി. ഇതില്‍ 30 പേര്‍ മരണമടഞ്ഞു. സെപ്തംബര്‍ 30 വരെയുളള കണക്കു പ്രകാരമുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ പര്യാപ്തമല്ലെന്നുളള പരാതി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം പനി നിയന്ത്രിക്കാനുളള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രോഗ നിര്‍ണ്ണയത്തിനായി 9 സര്‍ക്കാര്‍ ആശുപത്രികളിലും 8 സ്വകാര്യ ആശുപത്രികളിലും പ്രത്യേക ലാബ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ ഗ്രാമ പ്രദേശങ്ങളില്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. 104 ഹെല്‍പ്പ് ലൈന്‍ നമ്പറുകര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട് .ഇതില്‍ ബന്ധപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി അവശ്യമായ ചികിത്സ നല്‍കുന്നതാണ്. നവരാത്രി മഹോത്സത്തോടനുബന്ധിച്ച് എല്ലാ പന്തലുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങളും ഫസ്റ്റ് എയ്ഡ് ബോക്‌സുകളും സ്ഥാപിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി
Post Your Comments