Latest NewsKerala

സന്നിധാനത്ത് വനിതാ ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവായി; 40 പേരുടെ പട്ടിക സമര്‍പ്പിച്ചു

14, 15 തീയതികളിലായി വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവായി.

പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ്. 14, 15 തീയതികളിലായി വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവായി. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ദേവസ്വം കമ്മീഷണര്‍ പുറത്തിറക്കി.

40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കയച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അവസാന ഘട്ടത്തിലേക്ക് നീട്ടിവച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്മെന്റ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button