Latest NewsCricket

വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാൻ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി

മുംബൈ: വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള അനുവാദം നൽകണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നിലവിൽ രണ്ടാഴ്ച്ച മാത്രമാണ് ഭാര്യമാരെ ഒപ്പം കൂട്ടാൻ ബിസിസിഐ അനുവദിക്കുന്നത്. ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കോഹ്ലി ഇക്കാര്യം ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ വിഷയം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പില്‍ ബിസിസിഐ അവതരിപ്പിച്ചിട്ടുണ്ട്.

ടീമുകള്‍ക്കൊപ്പം കുടുംബാംഗങ്ങളെ വിടുന്നതില്‍ പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കുമൊപ്പം താരങ്ങള്‍ സമയം ചെലവിടുന്നത് കുറക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച സമിതി നിര്‍ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button