Latest NewsIndia

ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: ടാറ്റാ ഇന്‍സ്റ്റ്യിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഗവേഷക വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദീപ് ജെധെ (33) എന്ന ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹമാണ് കുളിമുറിയില്‍ തലയടിച്ച് വീണ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒരു ജന്മദിന ആഘോഷത്തില്‍ സന്ദീപ് ജെധെ പങ്കെടുത്തിരുന്നു. ആഘോഷത്തിന് ശേഷം കുളിമുറിയില്‍ കയറിയ സന്ദീപ് ഏറെ നേരം കഴിഞ്ഞും വെളിയിൽ വരാത്തതിനാൽ സുഹൃത്തുക്കൾ കതക് തല്ലിപ്പൊളിക്കുകയായിരുന്നു.

വീണ് കിടക്കുന്ന നിലയിലായിരുന്നു സന്ദീപ് കിടന്നിരുന്നതെന്നും പള്‍സ് കുറവായതിനാല്‍ തങ്ങള്‍ സന്ദീപിന് പ്രഥമ ശുശ്രൂഷ നല്‍കിയെന്നും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ സെന്‍ ഹോസ്പിറ്റലിലെത്തും മുമ്പ് സന്ദീപ് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button