ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച് തന്ത്രി കണ്ഠരര് രാജീവര്. സുപ്രീംകോടതി വിധിക്ക് പിന്നില്‍ നിരവധി അടിയൊഴുക്കുകള്‍ ഉണ്ട്, കോടതി വിധി ക്ഷേത്രത്തിന്റെ നാശത്തിനാണെന്നും ചൈതന്യം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ശബരിലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കിയാലെ യഥാര്‍ത്ഥ സ്ത്രീ വിമോചനം സാധ്യമാവു എന്നത് എന്ത് അടിസ്ഥാനത്തിലുള്ള വാദമാണെന്നും അദ്ദേഹം ചോദിക്കുന്നു. വിധിക്കെതിരേ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ തന്ത്രികുടുംബവും എന്‍എസ്എസും പന്തളം കൊട്ടാര പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തതും വിഷയത്തിലെ നിലപാട് കടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.
അതിനിടെ വിധിക്കെതിരെ അപ്പീല്‍ പുന:പരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചും, പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ദേവസ്വം പ്രസിഡണ്ടിന്റെ വീട്ടിലേക്ക് നടന്ന യുമോര്‍ച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Post Your Comments