Latest NewsIndia

ശബരിമല സ്ത്രീപ്രവേശനം ; സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നുവെന്ന് ആനന്ദ് ശര്‍മ

കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കണ്ണടയ്ക്കില്ല, സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്ന് പ്രവര്‍ത്തകസമിതിയംഗം ആനന്ദ് ശര്‍മ. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി കോണ്‍ഗ്രസ് മാനിക്കുന്നു. വിഷയത്തില്‍ എഐസിസിയും കെപിസിസിയും തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ലയെന്നും പ്രാദേശിക സാഹചര്യങ്ങളനുസരിച്ച്‌ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാമെന്നും ആനന്ദ് ശര്‍മ കൊച്ചിയില്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ എഐസിസി സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടാണ് കെപിസിസി സ്വീകരിച്ചത്. വിശ്വാസികളുടെ വികാരങ്ങളെ സര്‍ക്കാര്‍ മാനിക്കണമെന്നതാണ് കെപിസിസിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button