![](/wp-content/uploads/2018/10/untitled-1-copy-14.jpg)
തനിക്ക് എപ്പോഴും പോസിറ്റീവ് എനര്‍ജി നല്കുന്ന നല്ലൊരു സുഹൃത്തുക്കളില്‍ ഒരാളാണ് നടി ഭാവനയെന്ന് ഗായിക റിമി ടോമി. പക്ഷെ റിമിയുടെ ചില മണ്ടത്തരങ്ങളെക്കുറിച്ചാണ് ഭാവന പങ്കുവെയ്ക്കുന്നത്. ഒരു യുഎസ് ട്രിപ്പിനു പോയപ്പോള്‍ ഐസ്ക്രീം തന്റെ മുന്നിലേക്ക് വരണമെന്നു ആവശ്യപ്പെട്ടപ്പോള്‍, ഇത് അമേരിക്കയാണെന്നും ഐസ്ക്രീം ആവശ്യമെങ്കില്‍ അങ്ങോട്ട് പോയി വാങ്ങണമെന്നുമായിരുന്നു ഞാന്‍ അവളോട് പറഞ്ഞത്.
പിന്നീടു കരഞ്ഞു കൊണ്ട് ഐസ്ക്രീം കഴിക്കുന്ന റിമിയെയാണ് തനിക്ക് കാണാനായതെന്നും,എന്ത് കാര്യത്തിനും പെട്ടെന്ന് കരയുന്ന പ്രകൃതക്കാരിയാണ് റിമിയെന്നും ഭാവന പറയുന്നു. എത്ര പിണക്കമായാലും ആഹാരം നന്നായി തട്ടിവിടുന്ന ഒരു പാവം സുഹൃത്താണ് റിമി ടോമിയെന്നും ഭാവന പങ്കുവെയ്ക്കുന്നു.
എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ നല്കുന്ന നല്ല ഒരു സുഹൃത്താണ് ഭാവന. തടി കുറയ്ക്കന്നതിനെക്കുറിച്ചും, ഗാനങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നുമൊക്കെയുള്ള ഉപദേശം അവള് എപ്പോഴും നല്‍കാറുണ്ട്. ഭാവനയെക്കുറിച്ച് റിമിയും മനസ്സ് തുറന്നു.
Post Your Comments