ഡെഹ്രാഡൂൺ: ഉത്തരാഖണ്ഡില്‍ 70,000 കോടി രൂപയിലധികം നിക്ഷേപ സാധ്യതയുള്ള സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന നിക്ഷേപ സമ്മേളനം ഡെഹ്രാഡൂണിലാണ് നടക്കുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ മേഖലകളില്‍ വലിയ നിക്ഷേപങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട വ്യവസായ കമ്പനികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ നിക്ഷേപകര്‍ക്ക് പുറമെ ജപ്പാന്‍, ചെക്ക് റിപ്പബ്ലിക്, അര്‍ജന്റീന, മൗറീഷ്യസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അദ്ദേഹത്തെ സ്വീകരിച്ചത് സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തായിരുന്നു.
കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, രവി ശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍, അല്‍ഫോന്‍സ് കണ്ണന്താനം, സി.ആര്‍.ചൗധരി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Post Your Comments