പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയിരുന്നു. വിധി നടപ്പാക്കുമെന്ന് പറഞ്ഞ ശേഷം ചര്‍ച്ച നടത്തുന്നത് എന്തിനാണെന്നും .സമവായത്തിനുളള സാധ്യത ആദ്യം തന്നെ സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
വിധിക്കെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സമവായ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.
ആദ്യം ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്. വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി നാളെ കൊടുക്കുമെന്നാണ് സൂചന. അതേസമയം റിവ്യൂ ഹര്‍ജിയില്‍ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനമെന്ന് ശബരിമല തന്ത്രി കണ്ഠര്‌മോഹനര് പറഞ്ഞിരുന്നു.
Post Your Comments