MollywoodCinemaEntertainment

‘മോനേ എനിക്കും നിനക്കും അറിയാമല്ലോ കാര്യങ്ങള്‍’; വിവാദ വിഷയത്തില്‍ നിവിന്‍റെ മനസ്സ് തണുപ്പിച്ചത് മോഹന്‍ലാല്‍

ആക്ഷനും റൊമാന്‍സും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച സൂപ്പര്‍ താരം

മലയാള സിനിമയുടെ യുവ നിരയില്‍ തരംഗമുണ്ടാക്കിയ നായകനായിരുന്നു നിവിന്‍ പോളി, ആക്ഷനും റൊമാന്‍സും തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് തെളിയിച്ച സൂപ്പര്‍ താരം. പക്ഷെ സിനിമകളുടെ വിജയയാത്രക്കിടെ നിവിന്‍ പോളിയെ വിടാതെ പിന്തുടര്‍ന്ന വിവാദമായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാലുമായി ബന്ധപ്പെട്ടുള്ളത്, പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ‘ഗീതാഞ്ജലി’ എന്ന സിനിമയ്ക്ക് വേണ്ടി  നിവിന്‍ പോളിയെ ഒരു കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ ക്ഷണിച്ചുവെന്നും, എന്നാല്‍ നിവിന്‍ പോളി മോഹന്‍ലാലിന്‍റെ ഫോണ്‍ അവഗണിച്ചുവെന്നും ഒരു സിനിമാ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

മലയാള സിനിമയില്‍ ഇന്നലെ വേരുറപ്പിച്ച ഒരു താരം മോഹന്‍ലാലിന്‍റെ ഫോണ്‍ അവഗണിച്ചത് സോഷ്യല്‍ മീഡിയയിലെ കനമേറിയ വാര്‍ത്തയായി വ്യാഖാനിക്കപ്പെട്ടു, കാര്യങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ കൂടി ഏറ്റെടുത്തതോടെ നിവിന്‍ പോളി ഈ വിഷയവുമായി ബന്ധപ്പെട്ട് ശരിക്കും അസ്വസ്ഥനായി. പക്ഷെ ഈ സംഭവത്തില്‍ യാതൊരു വാസ്തവുമില്ലെന്നായിരുന്നു നിവിന്റെ തുറന്നു പറച്ചില്‍. ഇങ്ങനെയൊരു വിഷമം നേരിട്ടപ്പോള്‍ ആദ്യം വിളിച്ചത് മോഹന്‍ലാലിനെ ആണെന്നും നിവിന്‍ പോളി ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മോനെ എനിക്കും നിനക്കും അറിയാമല്ലോ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അതൊന്നും കാര്യമാക്കണ്ട. സിനിമയാകുമ്പോള്‍ ഇത്തരതിലൊക്കെ വാര്‍ത്തകള്‍ ഇനിയും വരുമെന്നായിരുന്നു’, നിവിന്‍ പോളിയോടുള്ള മോഹന്‍ലാലിന്‍റെ മറുപടി. സംഭവുമായി ബന്ധപ്പെട്ടു മോഹന്‍ലാല്‍ ആരാധകരും നിവിന്‍ പോളിയെ വിമര്‍ശിച്ചിരുന്നു. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ സത്യാവസ്ഥ വിശദീകരിച്ച് പോസ്റ്റിട്ടതോടെ വിവാദം കെട്ടടുങ്ങയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button