Bikes & ScootersLatest News

കിടിലൻ ലുക്കിൽ കൂടുതൽ കരുത്തുമായി പുതിയ മോഡല്‍ ബൈക്ക് കട്ടാനയെ അവതരിപ്പിച്ച് സുസുക്കി

പുതിയ മോഡൽ GSXS1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്

വർഷങ്ങൾക്ക് ശേഷം ഐതിഹാസിക ബൈക്കായ കട്ടാനയെ കിടിലൻ ലുക്കിലും കൂടുതൽ കരുത്തിലും വീണ്ടും അവതരിപ്പിച്ച് സുസുക്കി.ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലൂടെയായിരുന്നു കട്ടാനയുടെ ഗംഭീരൻ തിരിച്ച് വരവ്.

SUZUKI KATANA

2017 ല്‍ കമ്പനി കൊണ്ടുവന്ന കട്ടാന കോണ്‍സെപ്റ്റിന് സമാനമായ പുതിയ മോഡൽ GSXS1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മുന്നില്‍ ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാംബ്, ഇന്ധനടാങ്കിലേക്ക് ചേര്‍ന്നണയുന്ന പാതി ഫെയറിംഗ്,ഫ്‌ളോട്ടിംഗ് ടെയില്‍, സുസുക്കി GSXR1000R ല്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. കൂടാതെ എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാന്‍ കട്ടാനയ്ക്ക് ആധുനിക പരിവേഷം നൽകുന്നു.

KATANA

ഇനി എന്ജിനിലേക്ക് വരുമ്പോൾ ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള 999 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന് 148 bhp കരുത്തും 108 Nm torque ഉം പരമാവധി സൃഷ്ടിച്ച് കട്ടാനയ്ക്ക് നിരത്തിൽ കരുത്തും സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയോടെ ആറു സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.

KATANA

shortlink

Related Articles

Post Your Comments

Related Articles


Back to top button