KeralaLatest News

എംഡിഎച്ച് ന്റെ ഉടമസ്ഥന്‍ മഹാശയ് ദരംപാല്‍ 99-ാം വയസ്സില്‍ അന്തരിച്ചു

2017 എറ്റവും കൂടുതല്‍ ഉത്പ്പന്നങ്ങള്‍ വിറ്റു പോകുന്ന് കമ്പനിയുടെ സിഇഒയായി അദ്ദേഹം മാറി

ന്യൂഡല്‍ഹി: എംഡിഎച്ച് കമ്പനിയുടെ ഉടമസ്ഥന്‍ മഹാശയ ദരംപാല്‍ ഗുലാട്ടി അന്തരിച്ചു. 99 വയസ്സുള്ള അദ്ദേഹം ശനിയാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. എംഡിഎച്ച്‌ന്റെ സ്ഥാപകനായ മഹാശയ് ചുന്നി ലാല്‍ ഗുലാട്ടിയുടെ മകനാണ് അദ്ദേഹം. പാക്കിസ്ഥാനിലെ സയില്‍കോട്ടില്‍ ജനിച്ച അദ്ദേഹം വിഭജന സമയത്താണ് കുടുംബത്തോടൊപ്പം ഇന്ത്യയില്‍ എത്തുന്നത്.

Image result for mahashay dharampal

1959ലാണ് എംഡിഎച്ച് എന്നറിയപ്പെടുന്ന മാഹാശിയന്‍ ദി ഹട്ടി ദരംപാല്‍ ഗുലാട്ടി ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ ആരംഭിക്കുന്നത്. പിന്നീട് പല സ്ഥലങ്ങളിലും അദ്ദേഹം എംഡിഎച്ചിന്റെ മസാല ഷോപ്പുകള്‍ തുറന്നു.  പിന്നീട് 2017 എറ്റവും കൂടുതല്‍ ഉത്പ്പന്നങ്ങള്‍ വിറ്റു പോകുന്ന് കമ്പനിയുടെ സിഇഒയായി അദ്ദേഹം മാറി.

ഇന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, അമേരിക്ക, കാനഡ തുടങ്ങി ലോകത്തെ പല രാജ്യങ്ങളിലേയ്ക്കും 62 ഉത്പന്നങ്ങളും, സുഗന്ധദ്രവ്യങ്ങളും ഇന്ന് എം.ഡി.എച്ച് കയറ്റിയയക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button