
തിരുവനന്തപുരം : വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ക്കെതിരെ ബോധവത്കരണ സന്ദേശവുമായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. റോഡപകടങ്ങളില്‍ വര്‍ഷം തോറും നിരവധി ജീവനുകളാണ് പൊലിയുന്നത്. പൊതുജനങ്ങളെ ഇത് ബോധ്യപ്പെടുത്തുന്നതിനും അതറിഞ്ഞ് മുന്നോട്ട് നീങ്ങുന്നതിനുമായുളള ഒരു സന്ദേശമായിട്ടായിരിക്കും മാരത്തണ്‍ അരങ്ങേറുക. . എസ്.പി.ആദര്‍ശ് ഫൗണ്ടേഷനും എസ്.പി. ഫോര്‍ട്ട് ആശുപത്രിയും സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ കവടിയാറില്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9061450540.
Post Your Comments