തിരുവനന്തപുരം: കുട്ടികൾക്ക് സുരക്ഷാ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള റോഡ് സുക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ അപ്പർ പ്രൈമറി തലം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട 100 സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലന ബോധവൽക്കരണ പരിപാടികൾക്കായി 50,000/- രൂപ വീതം നൽകുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്. സംസ്ഥാനതല ഉദ്ഘാടനം പൂന്തുറ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിൽ, റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടർ ടി ഇളങ്കോവൻ നിർവഹിച്ചു.
കബ് – ഡിൽ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം, റോഡ് സൈൻ ബോർഡുകൾ സംബന്ധിച്ച് അവബോധം, റോഡ് സുരക്ഷാ സംബന്ധിക്കുന്ന ഷോർട്ട്ഫിലിം പ്രദർശനം, വീഡിയോ പ്രദർശനങ്ങൾ, റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ക്ലാസ് റും ചാർട്ടുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ തുക നൽകുന്നത്. വിദ്യാർത്ഥികളുടെ മനസ്സിൽ റോഡ് സുരക്ഷാ അവബോധം വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Post Your Comments