Latest NewsKeralaNews

റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ്

 

ഇടുക്കി: ജില്ലയില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയിരുന്ന റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ് പുനഃരാരംഭിക്കുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. അതിനാല്‍, ജില്ലയിലെ ഓഫീസുകളിലും ജൂലൈ 18 മുതല്‍ ആഴ്ചയില്‍ അനുയോജ്യമായ ഏതെങ്കിലും ദിവസങ്ങളില്‍ റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ് പുനഃരാരംഭിക്കണം. ആഗസ്റ്റ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് വരുന്ന എല്ലാവരും നിര്‍ബന്ധമായും പ്രീ-ലേണേഴ്‌സ് ക്ലാസ്സില്‍ പങ്കെടുക്കേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ആര്‍. രമണന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button