രത്ലം: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ മൗനി ബാബയെന്ന് പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് അമിത് ഷായുടെ പരിഹാസം. പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് നടത്തി വിദേശയാത്രകളില്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നത് യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധി എഴുതിനല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം വിദേശയാത്ര നടത്തുന്നതിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് മന്മോഹന് സിങ്ങിനെ കടന്നാക്രമിച്ച് അമിത് ഷാ രംഗത്തുവന്നത്. മൗനി ബാബയായ മന്മോഹന് സിങ്ങും ധാരാളം വിദേശയാത്ര നടത്തിയിട്ടുണ്ട്. എന്നാാല്‍ അദ്ദേഹത്തിന് നല്‍കിയിട്ടുള്ള കുറേ പേപ്പറുകളുമായാണ് മന്മോഹന് വിദേശത്തേക്ക് പോയിരുന്നത്. അവിടെ ചെന്നാല്‍ ആ പേപ്പറിലുള്ളത് ് വായിച്ചതിന് ശേഷം തിരികെപ്പോരും. ഒരവസരത്തില്‍ മലേഷ്യയില്‍ വായിക്കേണ്ട പ്രസംഗം തായ്ലാന്ഡിലും അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത് ഷാ പരിഹസിച്ചു.
അതേസമയം മോദിയുടെ വിദേശയാതരകളെ അദ്ദേഹം പ്രശംസിച്ചു. മോദി വിദേശത്തേക്ക് പോവുകയാണെങ്കില്‍ അവിടങ്ങളില്‍ നിരവധി ആളുകളാണ് മുദ്രാവാക്യങ്ങള്‍ വിളിക്കാനിയി തടിച്ചു കൂടാറുണ്ടെന്നും, മോദിക്കുവേണ്ടിയോ ബിജെപിക്ക് വേണ്ടിയോ അല്ല അവര്‍ മുദ്രാവാക്യങ്ങളുയര്ത്തുന്നതെന്നും പകരം 125 കോടിവരുന്ന ഇന്ത്യക്കാര്‍ക്കുള്ള ബഹുമാനമാണ് അവര്‍ നല്‍കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments