ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ധാരണയുടെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കണോ എന്നതിനെ ചൊല്ലി സിപിഎമ്മിനുള്ളില്‍ കടുത്ത അഭിപ്രായ ഭിന്നത. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായി യാതൊരു വിധമുളള ധാരണയോ സഖ്യമോ വേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം, പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായുള്ള നിലപാടല്ലെന്നാണ് മറുപക്ഷത്തിന്‍റെ വാദം. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി യാതൊരു സഹകരണവും വേണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ധാരണ സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തന്നെ രണ്ടു തരത്തിലാണ് ഇരു പക്ഷങ്ങളും വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യമോ ധാരണയോ പാടില്ലെന്നാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ അടവു നയരേഖയില്‍ പരാമര്‍ശിച്ചത്. എന്നാല്‍, രണ്ടാം തവണയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തിയ സീതാറാം യെച്ചൂരിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഭാഗത്തു തിരുത്തല്‍ വരുത്തിയിരുന്നു. ഈ തിരുത്തല്‍, സഖ്യമല്ലെങ്കിലും തെരഞ്ഞെടുപ്പു ധാരണയ്ക്കുള്ള പച്ചക്കൊടിയാണെന്നാണ് യെച്ചൂരിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ബംഗാള്‍ ഘടകവും കരുതുന്നത്. എന്നാല്‍, പ്രകാശ് കാരാട്ടും കേരള ഘടവും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനെ എതിര്‍ക്കുന്നു.
Post Your Comments