പത്തനംതിട്ട : ശബരിമലയിൽ സ്ത്രീകള്‍ വരുന്നതിനെ തടയില്ലെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. സ്ഥലപരിമിതി ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങല്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ട്. പുതിയ നിര്‍മ്മാണത്തിന് തടസ്സമുണ്ട്. നിലവിലുള്ള സ്ഥലത്ത് സൗകര്യങ്ങള്‍ ഒരുക്കും. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ശൗചാലയം നിര്‍മ്മിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി
പമ്പയില്‍ സ്ത്രീകള്‍ക്ക് സ്നാനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം ശൗചാലയം നിര്‍മ്മിക്കും. ഇതിന് പ്രത്യേക നിറം നല്‍കും. പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കുന്നത് സംബന്ധിച്ച് ഡിജിപിയുമായി ചര്‍ച്ച ചെയ്യും. പമ്പയില്‍ സ്ത്രീകളെ തടയാന്‍ ജീവനക്കാരെ നിയോഗിക്കുന്നത് പുനരാലോചിക്കും.
Post Your Comments