ഹൈദരാബാദ് ; ഹൈദരാബാദ് സർവകലാശാല യൂണിയൻ എബിവിപിക്ക് . മുഴുവൻ സീറ്റിലും എബിവിപി സാരഥികൾ വിജയിച്ചു. എബിവിപി യുടെ ആരതി നാഗ്പ്പാൽ വൻ ഭൂരിപക്ഷം നേടിയാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജയിച്ച് കയറിയത്.
വൈസ് പ്രസിഡന്റായി അമിത് കുമാർ,ജനറൽ സെക്രട്ടറിയായി ധീരജ് സങ്കോജി,ജോയിന്റ് സെക്രട്ടറിയായി പ്രവീൺ ചൗഹാൻ,കൾച്ചറൽ സെക്രട്ടറിയായി മലയാളിയായ അരവിന്ദ്,സ്പോർട്സ് സെക്രട്ടറിയായി നിഖിൽ രാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ തവണ എസ്.എഫ് ഐ – എഎസ് എ സഖ്യം മുഴുവൻ സീറ്റുകളും നേടിയ യൂണിയനാണിത്.2016-ല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.ഇത് വോട്ടാക്കി മാറ്റുന്ന തന്ത്രമായിരുന്നു കഴിഞ്ഞ തവണ എസ് എഫ് ഐ ചെയ്തത്.എട്ടു വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എ ബിവിപിക്ക് വിജയമുണ്ടായത്
Post Your Comments