പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി ഭരണഘടനാ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ച് പത്മകുമാറിന്റെ വീടിന് മുന്നില്‍ ബാരികേഡ് ഉപയോഗിച്ചു പോലീസ് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു.
read also: ശബരിമല വിഷത്തിലെ ഭിന്നാഭിപ്രായം : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിക്കെന്ന് സൂചന
പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. മാർച്ചിന് നേതൃത്വം നൽകിയത് അഡ്വക്കറ്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.. സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ അദ്ദേഹം രാജിക്കൊരുങ്ങുന്നതായി ചില വൃത്തങ്ങൾ പറയുന്നു.
ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി ആദ്യം രംഗത്ത് വന്നിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് പിന്നീട് നിലപാട് മാറുകയായിരുന്നു. അയ്യപ്പഭക്തരായ തന്റെ കുടുംബത്തില്‍ നിന്നുള്ളസമ്മര്‍ദ്ദമാണ് പദ്മകുമാറിന്റെ രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് സൂചന. വീഡിയോ കാണാം:
Post Your Comments